കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് കണക്ഷൻ; കെഫോൺ പദ്ധതിയുമായി കെഎസ്ഇബി

കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് പദ്ധതി( കെഫോൺ) ആറ്മാസത്തിനുള്ളിൽ യാഥാർഥ്യമാക്കാൻ കെഎസ്ഇബി. സംസ്ഥാന ഐടി മിഷനുമായി സഹകരിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.

സ്വകാര്യ ഇന്റർനെറ്റ് ദാതാക്കൾ ഇന്റർനെറ്റ് സേവനങ്ങൾ അതിവേഗം സാധ്യമാക്കുന്ന സാഹചര്യത്തിലാണ് കെഎസ്ഇബി കെഫോൺ പദ്ധതിക്ക് വേഗത കൂട്ടുന്നത്. കെഎസ്ഇബി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കെഫോൺ പദ്ധതിയിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം.  2016 ൽ ആരംഭിക്കാനിരുന്ന പദ്ധതി ഇതുവരെ നടപ്പാക്കിയിരുന്നില്ല.

എന്നാൽ, കേബിൾ ശ്യംഖല വഴി ഇന്റർനെറ്റ്, ഫോൺ, ടിവി ചാനൽ എന്നിവയെ ഒരു ഇന്റർനെറ്റ് സേവന സംവിധാനത്തിന്റെ കീഴിൽ കൊണ്ടുവരുന്ന പദ്ധതിക്ക് ജിയോ എത്തിയതോടെയാണ് കെഫോൺ പദ്ധതി ധ്രുതഗതിയിലാക്കാനുള്ള തീരുമാനത്തിൽ കെഎസ്ഇബി എത്തിയത്.  പദ്ധതി നടത്തിപ്പിന്റെ ഭാഗമായി വൈദ്യുതി ബോർഡിന്റെ സംസ്ഥാനത്തെ മുഴുവൻ പോസ്റ്റുകളും ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്കുമായി ബന്ധിപ്പിച്ച് കഴിഞ്ഞു.

മാത്രമല്ല, 110 കെവി , 66 കെവി സബ്‌സ്റ്റേഷനുകൾ കൂടി ഒപ്റ്റിക്കൽ ഫൈബർ ശൃഖലയാക്കുന്ന ജോലികൾ പുരോഗമിക്കുകയുമാണ്. പദ്ധതിയുടെ ഭാഗമായി 770 സെക്ഷൻ ഓഫീസുകളിലും ഒഎഫ്‌സി കണക്ഷനുകൾ എത്തിക്കേണ്ടതുണ്ട്. ആറ് മാസത്തിനുള്ളിൽ ഇവ പൂർത്തിയാക്കി പദ്ധതി നടപ്പിലാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. കെഫോൺ പദ്ധതി നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളും ഈ നെറ്റ് വർക്കിലേക്ക് മാറും. ഇതിനു പുറമേ സംസ്ഥാനത്തെ ബിപിഎൽ കുടുംബങ്ങൾക്ക് കണക്ഷൻ സൗജന്യമായി നൽകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top