വളഞ്ഞിട്ടാക്രമിച്ച് പൂച്ചകൾ; ചെറുത്തു നിന്ന് കരിമൂർഖൻ: വീഡിയോ

പാമ്പും പൂച്ചയും തമ്മിൽ അത്ര രസത്തിലല്ല. എപ്പോ കണ്ടാലും അടിയാണ്. പാമ്പിൻ്റെ ആക്രമണങ്ങളിൽ നിന്ന് തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി കൈപ്പത്തി കൊണ്ട് തിരികെ ആക്രമിക്കുന്ന പൂച്ചയാണ് പലപ്പോഴും പോരാട്ടത്തിൽ വിജയിക്കാറുള്ളത്. എന്നാൽ വട്ടം കൂടി നിന്ന് നാലു പൂച്ചകൾ ആക്രമിക്കുമ്പോഴും ധൈര്യപൂർവ്വം ചെറുത്തു നിന്ന് രക്ഷപ്പെടുന്ന ഒരു കരിമൂർഖൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ബോളിവുഡ് നടന്‍ നീല്‍ നിതിന്‍ ആണ് ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ബൈപ്പാസ് റോഡ് എന്ന സിനിമയുടെ ചിത്രീകരണത്തിനായി എത്തിയപ്പോഴാണ് ഈ ദൃശ്യങ്ങള്‍ നീല്‍ നിതിന്റെ ശ്രദ്ധയില്‍പ്പെട്ടത്. മൂര്‍ഖന്‍ പാമ്പിനെ വളഞ്ഞ് നില്‍ക്കുകയാണ് നാലു പൂച്ചകള്‍. പൂച്ചകളും പാമ്പും പരസ്പരം ജാഗ്രതയോടെ നോക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

തന്നെ ചുറ്റിവളഞ്ഞ് നില്‍ക്കുന്ന പൂച്ചകളുടെ ആക്രമണത്തെ ചെറുക്കാന്‍ എന്തിനും തയ്യാറായി നില്‍ക്കുന്ന പോലെയാണ് പാമ്പിന്റെ നില്‍പ്പ്. പത്തിവിടര്‍ത്തി പൂച്ചകളെ ഭയപ്പെടുത്താനും പാമ്പ് ശ്രമിക്കുന്നുണ്ട്. ഒരു പൂച്ച ആക്രമിക്കുന്നതും അതില്‍ നിന്നും പാമ്പ് ഒഴിഞ്ഞുമാറുന്നതും കാണാം. ചെറുത്തു നിൽപ്പ് ബുദ്ധിയല്ലെന്ന് മനസ്സിലാക്കി ‘നൈസായി’ രക്ഷപ്പെടുന്ന പാമ്പിൻ്റെ ദൃശ്യങ്ങളിലാണ് വീഡിയോ അവസാനിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top