ദുബായിൽ ഭർത്താവ് കുത്തിക്കൊന്ന കൊല്ലം സ്വദേശിനിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ദുബായിൽ ഭർത്താവ് കുത്തിക്കൊന്ന കൊല്ലം സ്വദേശിനി വിദ്യാ ചന്ദ്രന്റെ മൃതദേഹം ബുധനാഴ്ച നാട്ടിലേയ്ക്ക് കൊണ്ടുപോകും. ദുബായിൽ നിന്നു വൈകിട്ടുള്ള എയർ ഇന്ത്യയുടെ തിരുവനന്തപുരം വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോവുക. വിദ്യയുടെ മൃതദേഹം രാവിലെ 11ന് ദുബായ് മുഹൈസിനയിലെ മെഡിക്കൽ ഫിറ്റ്‌നസ് സെന്ററിൽ എംബാം ചെയ്യും. ആളുകൾക്ക് മൃതദേഹം കാണാനുള്ള സൗകര്യമുണ്ടായിരിക്കും.

ചേഞ്ച് എ ലൈഫ്, സേവ് എ ലൈഫ് വാട്‌സ് ആപ്പ് കൂട്ടായ്മയിലെ പ്രവർത്തകരാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾക്ക് നേതൃത്വം നൽകിയത്. ഈ മാസം ഒൻപതിന് ഭർത്താവാണ് വിദ്യയെ ആസൂത്രിതമായി കൊലപ്പെടുത്തിയത്. ഓണമാഘോഷിക്കാൻ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെ സന്ദർശക വിസയിൽ യുഎഇയിലെത്തിയ പ്രതി രാവിലെ അൽഖൂസിൽ വിദ്യ ജോലി ചെയ്യുന്ന കമ്പനിയിലെത്തി വിളിച്ചുപുറത്തിറക്കി പാർക്കിംഗിലെ കൊണ്ടുപോയി അരയിൽ ഒളിപ്പിച്ച കത്തിയെടുത്ത് കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More