സ്മാർട്ട്ഫോൺ ഇല്ലായിരുന്നെങ്കിലോ?; വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി ഫോട്ടോഗ്രാഫർ

സ്മാർട്ട് ഫോണുകളിലാണ് ഇപ്പോൾ നമ്മുടെ ജീവിതം. എന്തിനും ഏതിനും ഫോണുകൾ. സാധനങ്ങൾ വാങ്ങാനും ഭക്ഷണം കഴിക്കാനും വായിക്കാനും എന്നു വേണ്ട ഒന്നു ചിരിക്കണമെങ്കിൽ പോലും നമ്മൾ ഫോണിലേക്ക് തിരിയും. അവിടെ നമ്മളെ കാത്ത് മീമുകളുടെയും ട്രോളുകളുടെയും മഹനീയ ശേഖരമുണ്ടാവും. ജീവിതത്തിൻ്റെ സകല മേഖലകളിലും പിടിമുറുക്കിയ സ്മാർട്ട് ഫോണുകൾ ഇല്ലായിരുന്നെങ്കിലോ? അതിൻ്റെ ഉത്തരമാണ് അമേരിക്കൻ ഫോട്ടോഗ്രാഫറായ എറിക് പിക്കേഴ്സ്ഗിൽ നൽകുന്നത്.

സ്മാർട്ട് ഫോണില്ലാതെയുള്ള നമ്മുടെ ജീവിതത്തിൻ്റെ വിരസതയും ഏകാന്തതയും പ്രതിഫലിക്കുന്ന ചിത്രങ്ങളാണ് എറികിൻ്റെ ഫോട്ടോഷൂട്ടിൽ ഉള്ളത്. സ്മാർട്ട് ഫോൺ ഉപയോഗിച്ചു കൊണ്ടിരിക്കെ അത് അപ്രത്യക്ഷമായാൽ എത്രത്തോളം ഭീകരമായിരിക്കുമെന്ന ചിന്തയിൽ നിന്നാണ് ഇത് സംഭവിച്ചത്. ചിത്രം എടുക്കുന്നതിനു തൊട്ടു മുൻപ് സ്മാർട്ട് ഫോൺ ഇവരുടെ കൈകളിൽ നിന്ന് വാങ്ങി അവർ ഫോൺ ഉപയോഗിച്ചു കൊണ്ടിരുന്ന അതേ പൊസിഷനിലാണ് എറിക് ഷട്ടർ ക്ലിക്ക് ചെയ്തത്.

ചിത്രങ്ങൾ കാണാം:

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top