‘ഒരു രാജ്യം ഒരു ഭാഷ’: തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചുവെന്ന് അമിത് ഷാ

amit shah

ഒരു രാജ്യം, ഒരു ഭാഷ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് അമിത് ഷാ പറഞ്ഞു. മാതൃഭാഷയോടൊപ്പം ഹിന്ദി പഠിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഹിന്ദി അടിച്ചേൽപ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

ഹിന്ദി ദിനത്തോടനുബന്ധിച്ചായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഹിന്ദി എല്ലാ സംസ്ഥാനങ്ങളിലും വേണമെന്നും രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. മഹാത്മാ ഗാന്ധിയുടേയും സർദാർ പട്ടേലിന്റെയും സ്വപ്‌നം സാക്ഷാത്കരിക്കാൻ എല്ലാവരും മാതൃഭാഷയോടൊപ്പം ഹിന്ദിയും സംസാരിക്കണമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top