Advertisement

ബാലഭാസ്‌ക്കറിന്റെ മരണം; സിബിഐ അന്വേഷണത്തിന് എതിർപ്പില്ലെന്ന് ഡിജിപി

September 18, 2019
Google News 1 minute Read

ബാലഭാസ്‌ക്കറിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് എതിർപ്പില്ലെന്ന് ഡിജിപി. ഇക്കാര്യം സർക്കാരിനെ അറിയിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്ര പറഞ്ഞു. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. ആരോപണങ്ങളെല്ലാം പരിശോധിക്കാനാണ് യോഗത്തിൽ തീരുമാനം.

കേസിൽ സിബിഐ അന്വേഷണം വേണമെന്നുകാട്ടി നേരത്തെ ബാലഭാസ്‌ക്കറിന്റെ അച്ഛൻ കെസി ഉണ്ണി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കെ സി ഉണ്ണി വ്യക്തമാക്കി. ബാലഭാസ്‌കറിന്റെ അപകട മരണത്തിന് സ്വർണകടത്തുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ചിന് പരിമിതികളുണ്ടെന്നായിരുന്നു ഉണ്ണി അപേക്ഷയിൽ പറഞ്ഞത്.

Read Also : ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കണം; പിതാവ് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ കടത്ത് കേസിൽ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കൾ ഉൾപ്പെട്ടതിന് പിന്നാലെ പല തരത്തിലുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. അന്വേഷണം മുന്നോട്ടുപോയെങ്കിലും എങ്ങുമെത്തിയില്ല. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശൻ തമ്പിയും വിഷ്ണു സോമസുനന്ദരവും നിലവിൽ ഡിആർഐയുടെ കസ്റ്റഡിയിലാണ്. ഇവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തെങ്കിലും നിർണായക വിവരങ്ങളൊന്നും ലഭിച്ചില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here