Advertisement

ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കണം; പിതാവ് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി

August 27, 2019
Google News 0 minutes Read

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് കെ സി ഉണ്ണി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കെ സി ഉണ്ണി വ്യക്തമാക്കി. ബാലഭാസ്‌കറിന്റെ അപകട മരണത്തിന് സ്വർണകടത്തുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ചിന് പരിമിതികളുണ്ട്. മുഖ്യന്ത്രിയുടെ ഭാഗത്ത് നിന്ന് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കെ സി ഉണ്ണി പറഞ്ഞു.

ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കെ സി ഉണ്ണി നേരത്തേ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ കടത്ത് കേസിൽ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കൾ ഉൾപ്പെട്ടതിന് പിന്നാലെ പല തരത്തിലുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. അന്വേഷണം മുന്നോട്ടുപോയെങ്കിലും എങ്ങുമെത്തിയില്ല. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശൻ തമ്പിയും വിഷ്ണു സോമസുനന്ദരവും നിലവിൽ ഡിആർഐയുടെ കസ്റ്റഡിയിലാണ്. ഇവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തെങ്കിലും നിർണായക വിവരങ്ങളൊന്നും ലഭിച്ചില്ല.

കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനാണ് ബാലഭാസ്‌കർ മരിക്കുന്നത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ ബാലഭാസ്‌കർ ആശുപത്രിയിലാണ് മരിച്ചത്. മകൾ തേജസ്വിനി ബാല സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി സുഖം പ്രാപിച്ചുവരുന്നതേയുള്ളൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here