‘കുടുക്ക്’ പാട്ടിനൊത്ത് ചുവടുവെച്ച് ഡൽഹിയിലെ വൈദികൻ; വീഡിയോ വൈറൽ

നിവിൻ പോളിയും നയൻതാരയും കേന്ദ്രകഥാപാത്രത്തിൽ എത്തിയ ലവ് ആക്ഷൻ ഡ്രാമയിലെ ഏറ്റവും വൈറലായ ഗാനമാണ് ‘കുടുക്ക് പാട്ട്’. ഈ പാട്ടിനൊത്ത് ചുവടുവച്ച് സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ഡൽഹിയിലെ ഒരു വൈദികൻ.

ഡൽഹിയിലെ ഫാദർ മാത്യു കിഴക്കേച്ചിറയാണ് വീഡിയോയിൽ ഗാനത്തിനൊപ്പം ചുവടുവെക്കുന്നത്. ഷാൻ റഹ്മാനാണ് ഗാനം ചിട്ടപ്പെടുത്തിയത്. ഓണക്കാലത്ത് ഏറെ വൈറലായിരുന്നു ഈ ഗാനം.

കഴിഞ്ഞ ഓണത്തിന് പുറത്തിറങ്ങിയ ജിമിക്കി കമ്മൽ എന്ന ഗാനവും വൈറലായിരുന്നു. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഈ ഗാനവും ഷാൻ റഹ്മാൻ തന്നെയാണ് ചിട്ടപ്പെടുത്തിയത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top