ആലുവയിൽ ലഹരി മാഫിയ സംഘങ്ങൾ തമ്മിൽ സംഘർഷം; ഒരാൾ കുത്തേറ്റ് മരിച്ചു

ആലുവയിൽ ലഹരി മാഫിയ സംഘങ്ങൾ തമ്മിൽ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. രണ്ടു പേർക്ക് പരുക്കുണ്ട്. ആലുവ ചൂണ്ടി സ്വദേശി ചിപ്പിയാണ് കൊല്ലപ്പെട്ടത്.

ആലുവ സർക്കാർ ആശുപത്രിക്ക് മുന്നിൽ വച്ച് രാവിലെ എട്ടു മണിയോടെയാണ് സംഭവം. കുത്തിയ ശേഷം ഒളിവിൽ പോയ ചൂണ്ടി സ്വദേശിയായ മണികണ്ഠന് വേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ആശുപത്രിയിലെ ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സ തേടുന്നവർതമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ അവസാനിച്ചത്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top