മരട് ഫ്‌ളാറ്റ് വിഷയം; ഒഴിപ്പിക്കൽ നടപടികളിലേക്ക് ഉടൻ കടക്കില്ലെന്ന് ചെയർപേഴ്‌സൺ

മരട് ഫ്‌ളാറ്റ് വിഷയത്തിൽ ഒഴിപ്പിക്കൽ നടപടികളിലേക്ക് ഉടൻ കടക്കില്ലെന്ന് നഗരസഭാ ചെയർപേഴ്‌സൺ. സർക്കാർ തീരുമാനം അനുസരിച്ചേ മുന്നോട്ട് പോകൂ എന്നും പുനരധിവാസംഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യേണ്ടത് സർക്കാരാണെന്നും ചെയർപേഴ്‌സൺ പറഞ്ഞു.

മരട് വിഷയത്തിൽ ഇന്നലെ സർവകക്ഷി യോഗം ചേർന്നിരുന്നു. ഫ്‌ളാറ്റുടമകൾക്ക് നിയമപരമായ പരമാവധി പിന്തുണ നൽകാൻ യോഗത്തിൽ തീരുമാനമായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗം പറയാൻ മുതിർന്ന അഭിഭാഷകനെ നിയമിക്കാനും യോഗത്തിൽ തീരുമാനമായിരുന്നു.
ഫ്‌ളാറ്റ് നിവാസികളെ സംരക്ഷിക്കണമെന്ന പൊതു വികാരമാണ് സർവകക്ഷി യോഗത്തിലുയർന്നത്.

Read Also : മരട് ഫ്‌ളാറ്റ് വിവാദത്തില്‍ വ്യക്തമായ തീരുമാനങ്ങളില്ലാതെ സര്‍വകക്ഷി യോഗം

കെട്ടിട നിർമ്മാതാക്കളുടെ ഭാഗത്ത് ഗുരുതര തെറ്റ് സംഭവിച്ചുവെന്നും ഇവരെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. താമസക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്വം കെട്ടിട ഉടമകളിൽ നിക്ഷിപ്തമാക്കണമെന്നും, ക്രമവിരുദ്ധമായി നിർമാണ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. ഫ്‌ളാറ്റുടമകൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാകണമെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top