ഗർഭിണിയായിരുന്ന വധുവിന് വിവാഹത്തിന് മിനിറ്റുകൾ മുമ്പ് സ്‌ട്രോക്ക് വന്നു; സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിനെ പ്രതിശ്രുധ വരനെ ഏൽപ്പിച്ച് യാത്രയായി

അൾത്താരയിൽ എത്തുന്നതിന് മിനിറ്റുകൾ മുമ്പ് സ്‌ട്രോക്ക് വന്ന് ഗർഭിണിയായിരുന്ന വധു മരിച്ചു. സ്‌ട്രോക്ക് വന്നതിനെ തുടർന്ന് സിസേറിയൻ വഴി പുറത്തെടുത്ത കുഞ്ഞിനെ പ്രതിശ്രുധ വരന്റെ കൈയ്യിലേൽപ്പിച്ചാണ് യുവതി യാത്രയായത്. ബ്രസീലിലെ സാവോ പോളോയിലാണ് നാടിയെ കണ്ണീരണിയിച്ച ഈ സംഭവം നടന്നത്.

വിവാഹ സമയത്ത് മുപ്പത് വയസ്സുകാരിയായിരുന്ന ജെസ്സീക്ക ആറ് മാസം ഗർഭിണിയായിരുന്നു. വിവാഹത്തിനായി ഞായറാഴ്ച്ച സാവോ പോളോയിലെ പള്ളിയിലേക്കിറങ്ങിയതാണ് യുവതി. എന്നാൽ യാത്രാമധ്യേ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. യുവതി ആദ്യം അസ്വസ്ഥതകൾ പ്രകടിപ്പിച്ചപ്പോൾ വിവാഹത്തിന്റെ സമ്മർദമായിരിക്കാം ഇതിന് കാരണമെന്നാണ് കുടുംബം ആദ്യം വിചാരിച്ചത്.

എന്നാൽ യുവതിക്ക് പ്രീക്ലാംപ്‌സിയ എന്ന രോഗാവസ്ഥയാണെന്ന് ഇവർ തിരിച്ചറിഞ്ഞില്ല. പ്രതിശ്രുധ വരനായ ഫ്‌ളാവിയോ വന്ന് യുവതി സഞ്ചരിച്ച് കാർ ഡോർ തുറന്നപ്പോൾ യുവതി
ഫ്‌ളാവിയോയുടെ കൈയ്കളിലേക്ക് വീഴുകയായിരുന്നു. യുവതിക്ക് ദേഹാസ്വാസ്ഥ്യമുള്ള കാര്യം
ഫ്‌ളാവിയോയെ നേരത്തെ തന്നെ യുവതിയുടെ ബന്ധുക്കൾ അറിയിച്ചിരുന്നു. തന്റെ കഴുത്തിന് പിന്നിൽ ഭയങ്കര വേദനയുണ്ടെന്ന് യുവതി ഫ്‌ളാവിയോയോട് പറഞ്ഞു. ഫയർ സർവീസ് ജീവനക്കാരനായിരുന്നതുകൊണ്ട് തന്നെ പെട്ടെന്ന് ഫസ്റ്റ് എയ്ഡ് നൽകി യുവതിയെ ആശുപത്രിയിൽ എത്തിച്ചു സംഘം.

യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അൽപ്പസമയത്തിനകം തന്നെ യുവതിക്ക് ബ്രയിൻ ഡെത്ത് സംഭവിച്ചതായി ഡോക്ടർമാർ വിധിയെഴുതി. അടിയന്തരമായി കുഞ്ഞിനെ സിസേറിയൻ വഴി പുറത്തെടുത്തത് കാരണം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു. സോഫിയ എന്ന കുഞ്ഞിന് നൽകിയിരിക്കുന്ന പേര്.

29 ആഴ്ച്ച പ്രായം മാത്രമുള്ള സോഫിയയ്ക്ക് പിറക്കുമ്പോൾ 930 ഗ്രാം മാത്രമേ തൂക്കം ഉണ്ടായിരുന്നുള്ളു. അടുത്ത രണ്ട് മാസത്തേക്ക് നിയോനേറ്റൽ ഐസിയുവിൽ ചികിത്സ തേടണം സോഫിയയ്ക്ക്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top