സൗദിയുടെ എണ്ണ ഉത്പാദനം ഈ മാസം അവസാനത്തോടെ പുനസ്ഥാപിക്കുമെന്ന് സൗദി ഊർജമന്ത്രി

സൗദിയുടെ എണ്ണയുത്പാദനം ഈ മാസാവസാനത്തോടെ പുനസ്ഥാപിക്കുമെന്ന് സൗദി ഊർജമന്ത്രി അറിയിച്ചു. ഭീകരാക്രമണത്തെ തുടർന്നു 15 ശതമാനമായി ഉയർന്ന എണ്ണവില കുറഞ്ഞിരുന്നു. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഭീകരാക്രമണത്തെ തുടർന്ന് തടസപ്പെട്ട സൗദിയിലെ എണ്ണയുത്പാദനം ഈ മാസം അവസാനത്തോടെ പുനസ്ഥാപിക്കുമെന്ന് സൗദി ഊർജ മന്ത്രി പ്രിൻസ് അബ്ദുൾ അസീസ് ബിൻ സൽമാൻ പറഞ്ഞു. സെപ്തംബർ അവസാനത്തോടെ ഉത്പാദനം പ്രതിദിനം 11 ബില്യൺ ബാരലായും നവംബർ അവസാനത്തോടെ പ്രതിദിനം 12 ബില്യൺ ബാരലായും വർധിക്കും. ഭാഗികമായി തടസ്സപ്പെട്ട എണ്ണയുത്പാദനത്തിന്റെ പകുതിയും ഇതിനകം പുനസ്ഥാപിച്ചതായും മന്ത്രി പറഞ്ഞു. എണ്ണ വിതരണം തടസപ്പെടാതിരിക്കാൻ  കരുതൽ ശേഖരമാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ഡ്രോൺ ആക്രമണത്തെ 15 ശതമാനത്തിലധികം ഉയർന്ന എണ്ണവില ആറ് ശതമാനമായി കുറഞ്ഞു. ആരാണ് ആക്രമണത്തിന് പിന്നിലെന്നു കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് സൗദി അരാംകോയുടെ എണ്ണ സംസ്‌കരണ ശാലകൾക്ക് നേരെ ആക്രമണം ഉണ്ടായത്. എണ്ണ സംസ്‌കരണ പ്ലാന്റായ അബ്‌ഖൈഖിൽ ഏഴും, ഖുറൈസ് എണ്ണപ്പാടത്ത് മൂന്നും ഡ്രോണുകലാണ് പതിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top