പുഴയിൽ മുങ്ങി പൊങ്ങിയപ്പോൾ കൈയിൽ മണൽ; ഇതൊരു പ്രതിഷേധ മാർഗമാണ് (വീഡിയോ)

പ്രളയത്തിൽ പുഴയിൽ അടിഞ്ഞ് കൂടിയ മണൽ നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകരുടെ വേറിട്ട സമരം. പുഴയിൽ നിന്ന് മണൽ വാരിയാണ് പ്രതിഷേധിച്ചത്. ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്.

ചാലിയാർ പുഴയിലാണ് പ്രതിഷേധം നടന്നത്. കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തിലായിരുന്നു സമരം. ടി സിദ്ദിഖ് ചാലിയാറിൽ നിന്ന് മണൽവാരി സമരം ഉദ്ഘാടനം ചെയ്തു. തുടർന്ന് സഹപ്രവർത്തകരും മുങ്ങാംകുഴിയിട്ട് മണൽ വാരി പ്രതിഷേധിച്ചു.

ഓഡിറ്റിംങ് നടത്തി മണൽവാരാൻ അനുമതി നൽകാതെ ക്വാറി മാഫിയകളെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെ പ്രക്ഷോഭം കടുപ്പിക്കാനാണ് തീരുമാനമെന്ന് കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More