മുത്തൂറ്റ് സമരം; ഒത്തുതീർപ്പ് ചർച്ചകളിൽ മാനേജ്‌മെന്റ് പങ്കാളിത്തം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

തൊഴിലാളി സമരം നടക്കുന്ന മുത്തൂറ്റിന്റെ 10 ബ്രാഞ്ചുകളിൽ പുറമെ നിന്നുള്ള ജീവനക്കാരെ കൊണ്ടുവന്ന് ജോലിയെടുപ്പിക്കരുതെന്ന് മാനേജ്‌മെന്റിന് ഹൈക്കോടതിയുടെ നിർദേശം. ഒത്തുതീർപ്പ് ചർച്ചകളിൽ മാനേജ്‌മെന്റ് പങ്കാളിത്തം ഉറപ്പാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊലീസ് സംരക്ഷണം തേടി മൂന്ന് ജില്ലകളിലെ ബ്രാഞ്ചുകളുടെ മാനേജർമാർ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. സമാധാനപരമായി ബ്രാഞ്ചിന് മുന്നിൽ സമരം ചെയ്യുന്നതിന് തൊഴിലാളികൾക്ക് തടസമില്ല.
Read Also; മുത്തൂറ്റ് തൊഴിൽ തർക്കം; ടിപി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചർച്ച പരാജയപ്പെട്ടു
ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം സിഐടിയു ഭീഷണിപ്പെടുത്തി ബ്രാഞ്ചുകൾ പൂട്ടിച്ചുവെന്ന് മുത്തൂറ്റ് ചെയർമാൻ ജോർജ് അലക്‌സാണ്ടർ പറഞ്ഞു. മിനിമം വേതനമില്ലെന്ന ആരോപണം തെറ്റാണെന്നും യൂണിയൻ രൂപീകരിക്കാനുള്ള അംഗബലം സിഐടിയുവിനില്ലെന്നും ജോർജ് അലക്‌സാണ്ടർ പറഞ്ഞു. മുത്തൂറ്റ് ഫിനാൻസിലെ സിഐടിയു സമരം തീർക്കാർ ചെയർമാനുമായി തൊഴിൽമന്ത്രി ടി.പി രാമകൃഷ്ണൻ നേരത്തെ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here