Advertisement

പുത്തുമലയിൽ ദുരന്ത ബാധിതർക്കുള്ള അടിയന്തര ധനസഹായം വൈകുന്നു

September 20, 2019
Google News 0 minutes Read

പുത്തുമല ദുരന്ത ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ഇനിയും ലഭിച്ചില്ല. ദുരന്തമുണ്ടായി 44 ദിവസം കഴിഞ്ഞിട്ടും അടിയന്തര ധനസഹായമായ 10000 രൂപ ലഭിക്കാത്ത കുടുംബങ്ങൾ പലതും വലിയ ദുരിതത്തിലാണ്. ദൈനംദിന കാര്യങ്ങൾക്ക് പോലും കടംവാങ്ങിക്കേണ്ട അവസ്ഥയിലാണ് പല കുടുംബങ്ങളും.

ക്യാമ്പിൽ നിന്ന് മാറുന്ന മുറയ്ക്ക് അടിയന്തര ധനസഹായം അക്കൗണ്ടില്ലെത്തുമെന്നാണ് ഇവർക്ക് സർക്കാർ നൽകിയ ഉറപ്പ്. ഈ പ്രതീക്ഷയിൽ വാടക വീടുകളിലേക്ക് മാറിയ പലരും ഇന്ന് ദൈനംദിന കാര്യങ്ങൾക്ക് പോലും ഏറെ ബുദ്ധിമുട്ടുകയാണ്.

പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ പൂർണമായും വീട് നഷ്ടമായവരാണ് ഇവരിൽ പലരും. പണിയായുധങ്ങൾ ഉൾപ്പെടെ നഷ്ടമായ ഇവർക്ക് മുന്നോട്ടുളള ജീവിതം വലീയ പ്രതിസന്ധിയിലാണ്. എന്നാൽ, സാങ്കേതികമായ കാരണങ്ങൾകൊണ്ടാണ് ഫണ്ട് ലഭിക്കുന്നത് വൈകുന്നതെന്നാണ് മേപ്പാടി പഞ്ചായത്തിന്റെ വിശദീകരണം. പണം ലഭിക്കാൻ ഇനിയും രണ്ടാഴ്ചയോളം വൈകിയേക്കും എന്നും വിവരമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here