ഫ്ലവേഴ്സ് ടോപ്പ് സിംഗറിൽ അതിഥിയായി മമ്മൂട്ടി എത്തുന്നു; വീഡിയോ

നടൻ മോഹൻലാലിനു ശേഷം ഫ്ലവേഴ്സ് ടോപ്പ് സിംഗറിൽ അതിഥിയായി മമ്മൂട്ടിയും. വരുന്ന ശനിയാഴ്ച എട്ടു മണിക്ക് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലാണ് ടോപ്പ് സിംഗറിലെ കുട്ടി ഗായകർക്കൊപ്പം സമയം പങ്കിടാൻ മലയാളത്തിൻ്റെ മമ്മുക്ക എത്തുന്നത്. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

തന്റെ എറ്റവും പുതിയ ചിത്രമായ ഗാനഗന്ധര്‍വ്വന്റെ റിലീസിനോടനുബന്ധിച്ചാണ് മമ്മൂക്കയും ടോപ് സിംഗേഴ്‌സിനൊപ്പം എത്തുന്നത്. പരിപാടിയുട അവതാരക മീനാക്ഷിയോടൊപ്പമാണ് മമ്മൂട്ടി വേദി പങ്കിടുന്നത്. മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ കൊച്ചി പഴയ കൊച്ചിയല്ല അങ്കിളേ എന്ന് മമ്മൂക്കയോട് പറയുന്നതും പ്രമോ വീഡിയോയിലുണ്ട്. ഈ മാസമാണ് രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവ്വൻ തിയേറ്ററുകളിൽ എത്തുന്നത്.

നേരത്തെ തിരുവോണ ദിനത്തിലാണ് മോഹൻലാൽ ടോപ്പ് സിംഗർ താരങ്ങൾക്കൊപ്പം ചേർന്നത്. പരിപാടിയുടെ പ്രേക്ഷക ബാഹുല്യം കാരണം അന്ന് ഏറ്റവുമധികം ആളുകൾ കണ്ട വിനോദ ചാനലായി ഫ്ലവേഴ്സ് മാറിയിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top