യാത്രക്കിടെ ‘നസർ കെ സാമ്‌നേ’ പാടി; സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി യൂബർ ഡ്രൈവർ: വീഡിയോ

സോഷ്യൽ മീഡിയ കണ്ടെത്തുന്ന പ്രതിഭാശാലികളുടെ പട്ടിക അവസാനിക്കുന്നില്ല. പട്ടികയിലേക്ക് അവസാനമായി എത്തിയിരിക്കുന്നത് ഒരു യൂബർ ടാക്സി ഡ്രൈവറാണ്. ‘ആഷിഖി’ എന്ന ബോളിവുഡ് ചിത്രത്തിലെ ‘നസർ കെ സാമ്നേ’ എന്ന പാട്ട് പാടിയാണ് യൂബർ ഡ്രൈവർ വിനോദ് സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്.

ടാക്സി ഡ്രൈവറായ വിനോദിനെ തേടി കഴിഞ്ഞ ദിവസം ഒരു യാത്രക്കാരൻ എത്തി. സാധാരണ പോലെ ഓട്ടം പോകാൻ വണ്ടി വിളിച്ചു. യാത്രക്കിടെ വിനോഡ് മൂളിയ പാട്ടുകൾ കേട്ടതോടെ യാത്രക്കാരന് ആളെക്കൊണ്ട് ഒന്ന് പാടിക്കണമെന്നായി. ഓട്ടം പൂർത്തിയാക്കിയപ്പോൾ തൻ്റെ ആഗ്രഹം സഫലീകരിച്ച യാത്രക്കാരൻ വിനോദിന്റെ മനോഹരമായ ഗാനാലപനം സ്വന്തം മൊബൈലിൽ പകർത്തി. ശേഷം അത് ട്വിറ്ററിലൂടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

1990ൽ പുറത്തിറങ്ങിയ ആഷിഖി എന്ന ചിത്രത്തിലെ എവർഗ്രീൻ ഗാനമാണ് നസർ കെ സാമ്നേ. അനശ്വര ഗായകൻ കുമാർ സാനുവും അനുരാധയും ചേർന്നാണ് പാട്ട് പാടിയത്. മഹേഷ് ഭട്ട് സംവിധാനം ചെയ്ത സിനിമ നദീം ശ്രാവൺ എന്നീ സംഗീത സംവിധായകരുടെ മനോഹരമായ കമ്പോസിംഗ് കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. കാലാനുവർത്തികളായ പാട്ടുകളാണ് ആഷിഖിയെ ശ്രദ്ധേയമാക്കിയത്. സിനിമയുടെ രണ്ടാം ഭാഗമായി ഇറങ്ങിയ ആഷിഖി 2വും ഗാനങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം അടുത്തിടെ റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്നു പാട്ട് പാടിയ രാണു മൊണ്ടാല്‍ എന്ന ഗായിക മണിക്കൂറുകള്‍ക്കൊണ്ടാണ് സോഷ്യല്‍ മീഡിയയുടെ കൈയടി നേടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top