കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ 21ന്

കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 21 ന് ഉപതെരഞ്ഞെടുപ്പ്. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30ആണ്.

മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ഒപ്പമാകും കേരളത്തിലെയും ഉപതെരഞ്ഞെടുപ്പ്. ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം ഉള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പായതിനാൽ കോൺഗ്രസ്സിനും ബിജെപിക്കും ഇത് നിർണായകമാണ്. മഞ്ചേശ്വരം, കോന്നി വട്ടിയൂർക്കാവ്, അരൂർ, എറണാകുളം മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

തിങ്കളാഴ്ച തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം കമ്മീഷൻ പുറപ്പെടുവിക്കും. സെപ്റ്റംബർ 30 വരെ നാമനിർദേശ പത്രികകൾ സമർപ്പിക്കാം. ഒക്ടോബർ മൂന്നിനാണ് സൂഷ്മ പരിശോധന. ഒക്ടോബർ 5 വരെ നാമനിർദേശ പത്രിക പിൻ വലിക്കാം. 24 നാണ് വോട്ടെണ്ണൽ.

അതേ സമയം, മഹാരാഷ്ട്രയിലെയും ഹരിയാനയിലേയും തെരഞ്ഞെടുപ്പുകൾ ഒറ്റഘട്ടമായാണ് നടക്കുക. ഹരിയാനയിൽ 1.82 കോടി വോട്ടർമാരാണുള്ളത്. മഹാരാഷ്ട്രയിൽ 8.9 കോടി വോട്ടർമാരുണ്ട്. രാജ്യത്തെ 64 മണ്ഡലങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പും ഒപ്പം നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top