പാലാരിവട്ടം പാലം നിർമാണം; നാഷണൽ ഹൈവേ അതോറിറ്റിയുടെ അനുമതി ഇല്ലാതെ

പാലാരിവട്ടം പാലം നിർമിച്ചത് നാഷണൽ ഹൈവേ അതോറിറ്റിയുടെ അനുമതി ഇല്ലാതെ. പാലം നിർമിക്കാൻ സംസ്ഥാന സർക്കാരിന് എൻഒസി നൽകിയിട്ടില്ലെന്നും വിവരാവകാശ രേഖയിൽ പറയുന്നു. ഇതോടെ മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞുൾപ്പടെയുള്ളവരുടെ വാദം പൊളിയുകയാണ്.

നാഷണൽ ഹൈവേ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമാണ
പ്രവൃത്തികൾക്ക് അതോററ്റിയുടെ അനുമതി വേണമെന്നാണ് നിയമം. ഇതിന്റെ നഗ്‌നമായ ലംഘനമാണ് പാലാരിവട്ടം മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത്. പാലം നിർമാണത്തിന്ന് അനുമതി നൽകിയിട്ടില്ലെന്നാണ് അതോറിറ്റി വിവരാവാകശ രേഖക്ക് നൽകിയ മറുപടിയിൽ പറഞ്ഞിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ, പാലത്തിൽ ഒരു പരിശോധനയും നടത്തിയിട്ടില്ല എന്നതിനു പുറമേ അനുമതി ഉണ്ടെന്നുള്ള മുൻ യുഡിഎഫ് സർക്കാരിന്റെ വാദത്തെ പൊളിച്ചെഴുതുന്നതുമാണ് അതോറിറ്റിയുടെ മറുപടി.

പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട മുഴുവൻ കുറ്റക്കാരേയും കണ്ടെത്താനും അഴിമതികളുടെ സത്യം പുറത്തു വരാനും കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നാവശ്യപ്പൈട്ട് ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്‌മെന്റ് മൂവ്‌മെന്റും രംഗത്ത് വന്നിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More