തിരുവല്ലയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് നാല് മരണം

തിരുവല്ല കുമ്പനാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളായ ജോബി, ബെൻ, അനൂപ്, അനിൽ എന്നിവരാണ് മരിച്ചത്. ഞായാറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം.

അപകടത്തിൽപ്പെട്ട കാറിന് തീ പിടിച്ചു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന ഉപകരണം പൊട്ടിത്തെറിച്ച് അരുൺ എന്ന യുവാവിന് മുഖത്ത് പൊള്ളലേറ്റു. ഇയാളെ പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top