യുദ്ധത്തിന് തയ്യാറെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് മേധാവി ഹൊസൈൻ സലാമി

യുദ്ധത്തിന് തയ്യാറെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് മേധാവി ഹൊസൈൻ സലാമി. യുദ്ധപരിശീലനം നടത്തിയതായും ഏത് സാഹചര്യത്തേയും നേരിടാൻ സജ്ജമാണെന്നും സലാമി കൂട്ടിച്ചേർത്തു. അമേരിക്ക ഇറാനെ ആക്രമിക്കുന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ഹൊസൈൻ സലാമി നിലപാട് വ്യക്തമാക്കിയത്.

ഏത് തരത്തിലുള്ള പ്രതിസന്ധിയും നേരിടാൻ ഇറാൻ സർവ്വസജ്ജമാണ്. സൈന്യം നിരന്തര പരീശീലനം നടത്തുന്നുണ്ടെന്നും എന്തിനും ഒരുങ്ങിയിരിക്കുകയാണെന്നും സലാമി പറഞ്ഞു. സ്വന്തം രാജ്യം യുദ്ധഭൂമിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് അതുമായി മുന്നോട്ടു പോകാം. എന്നാൽ ഇറാനെ യുദ്ധഭൂമിയാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് സലാമി വ്യക്തമാക്കി. എന്നാൽ തങ്ങളുടെ അതിർത്തി കടന്നുവരുന്നവരെ വെറുതേവിടില്ലെന്നും സലാമി കൂട്ടിച്ചേർത്തു.

അമേരിക്ക ഇറാനെ ആക്രമിക്കുന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് സലാമിയുടെ പ്രതികരണം. ഒപ്പം സൗദി അറേബ്യയിലുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന ആരോപണം ശക്തമായതും ഇറാനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഡോൺ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന ആരോപണവുമായി ആദ്യം അമേരിക്കയാണ് രംഗത്തെത്തിയത്. പിന്നാലെ സൗദി അറേബ്യയും ഇറാനെതിരെ നിലപാടെടുക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top