വനിതാ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് ചമഞ്ഞ് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

1595 persons arrested in connection with fake hartal spread via whatsapp

മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് ചമഞ്ഞ് തട്ടിപ്പ്. ഉത്തർപ്രദേശിലാണ് സംഭവം. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ വനിതാ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്. മന്ത്രിയുടെ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

അശോക് കുമാർ പാണ്ഡേ എന്നയാളാണ് അറസ്റ്റിലായത്. പേഴ്‌സണൽ സ്റ്റാഫെന്ന് പരിചയപ്പെടുത്തിയ സംഘത്തിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവരുടെ ഗ്രൂപ്പിൽപ്പെട്ട ഒരു സ്ത്രീ മന്ത്രിയെന്ന് പരിചയപ്പെടുത്തി ഫോണിലൂടെ തട്ടിപ്പ് നടത്തിയിരുന്നതായും വിവരമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top