മരട് ഫ്‌ളാറ്റ്; ചീഫ് സെക്രട്ടറി നാളെ സുപ്രീംകോടതിയിൽ ഹാജരാകും

tom jose new chief secretary

മരട് ഫ്‌ളാറ്റ് കേസിൽ ചീഫ് സെക്രട്ടറി ടോം ജോസ് നാളെ സുപ്രീംകോടതിയിൽ ഹാജരാകും. ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കും. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് വെള്ളിയാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.

വിധി നടപ്പാക്കാൻ സാവകാശം നേടാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. വിഷയത്തിൽ ജസ്റ്റിസ് അരുൺ മിശ്ര എടുക്കുന്ന നിലപാട് നിർണായകമാകും. സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും മുതിർന്ന അഭിഭാഷകൻ ആർ വെങ്കട്ടരമണിയും ഹാജരാകും. അതേസമയം, ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിന് മുൻപ് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന മരട് സ്വദേശിയുടെ ഹർജിയും കോടതി നാളെ പരിഗണിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top