ഗൾഫിൽ സൈനിക വിന്യാസം വർധിപ്പിക്കാനൊരുങ്ങി അമേരിക്ക

ഗൾഫിൽ സൈനിക വിന്യാസം വർധിപ്പിക്കാനൊരുങ്ങി അമേരിക്ക. സൗദിയിലെ എണ്ണ സംസ്‌കരണ ശാലകളിലെ ഭീകരാക്രമണത്തെ തുടർന്നാണ് നടപടി.
സൗദിയിലേക്കും യുഎഇയിലേക്കും കൂടുതൽ സൈന്യത്തെയും ആയുധങ്ങളും അയക്കുമെന്ന് പെന്റഗൺ അറിയിച്ചു.

ഈ മാസം 14ന് സൗദിയിലെ എണ്ണ സംസ്‌കരണ ശാലകൾക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങൾക്ക് മറുപടി നൽകാൻ അമേരിക്ക സജ്ജമാണെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ നീക്കം. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്കയും സൗദിയും ആരോപിച്ചിരുന്നു.

ആദ്യഘട്ടം എന്ന നിലക്കാണ് സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ പറഞ്ഞു. വ്യോമ മിസൈൽ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹകരിക്കണമെന്ന സൗദിയുടെയും യുഎഇയുടെയും അഭ്യർത്ഥന മാനിച്ചാണ് നടപടിയെന്നും എസ്പർ പറഞ്ഞു. സൈനിക വിന്യാസത്തെ കുറിച്ച വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top