അഗതി മന്ദിരത്തിൽ അന്തേവാസികളായ അമ്മയ്ക്കും മകൾക്കും സൂപ്രണ്ടിന്റെ മർദനം

കൊച്ചി കോർപറേഷന് കീഴിലെ പള്ളൂരുത്തി അഗതി മന്ദിരത്തിൽ അന്തേവാസികളായ അമ്മയ്ക്കും മകൾക്കും സൂപ്രണ്ടിന്റെ മർദനം. അന്തേവാസികളായ കാർത്ത്യായനിയമ്മയേയും രാധാമണിയേയുമാണ് സൂപ്രണ്ട് അൻവർ ഹുസൈൻ മർദിച്ചതായാണ് പരതി. ഇവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും അൻവർ ഹുസൈൻ 5000 രൂപ പിൻവലിച്ചത് ചോദ്യം ചെയ്തതിനായിരുന്നു സൂപ്രണ്ടിന്റെ പരാക്രമം. സൂപ്രണ്ടിനെതിരെ പളളൂരുത്തി പൊലീസ് കേസെടുത്തു.

കൊച്ചി കോർപ്പറേഷന് കീഴിലെ പളളൂരുത്തി അഗതി മന്ദിരത്തിൽ അന്തേവാസികളായ രാധാമണിയുടേയും, അമ്മ കാർത്ത്യായനിയടേയും പേരിൽ ധനലക്ഷമി ബാങ്കിൽ 2, 25000 രൂപ നിക്ഷേപമുണ്ട്. എന്നാൽ എടിഎം കാർഡ് സൂപ്രണ്ട് അൻവർ ഹുസൈനാണ് കൈവശം വച്ചിരിക്കുന്നത്. ഈ അക്കൗണ്ടിൽ നിന്നും 5000 രൂപ കഴിഞ്ഞ ദിവസം അൻവർ ഹുസൈൻ പിൻവലിച്ചിരുന്നു. ഇക്കാര്യം ചോദ്യം ചെയ്തതിനാണ് അമ്മയേയും മകളേയും അൻവർ ഹുസൈൻ മർദിച്ചത്.

മാത്രമല്ല, രാധാമണിയെ 2 മാസം അൻവർ ഹുസൈന്റെ തിരുവനന്തപുരത്തെ വീട്ടിൽ കൊണ്ട് പോയി ജോലി ചെയിച്ചതായും ആരോപണമുണ്ട്. മർദന ദൃശ്യങ്ങൾ അഗതിമന്ദിരത്തിലെ മറ്റ് ജീവനക്കാർ പൊതുപ്രവർത്തകർക്ക് കൈമാറുകയായിരുന്നു.
അൻവർ ഹുസൈനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top