ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര: ബുംറയ്ക്ക് പരിക്ക്; ഉമേഷ് ടീമിൽ

ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്നും സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ പുറത്ത്. പുറം വേദനയെത്തുടർന്നാണ് ലോക ഒന്നാം നമ്പർ ബൗളർ പുറത്തായത്. ബുംറയ്ക്കു പകരം ഉമേഷ് യാദവ് ടീമിലെത്തി.

ബുംറ പുറത്തിരിക്കുന്നത് ഇന്ത്യക്ക് ക്ഷീണമാകും. ഒക്ടോബർ 2 മുതലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക. വിശാഖപട്ടണം, പൂനെ, റാഞ്ചി എന്നിവിടങ്ങളിലായാണ് യഥാക്രമം മൂന്ന് മത്സരങ്ങൾ നടക്കുക.

ബുംറയ്ക്ക് വിശ്രമം നൽകിയാണ് ഇന്ത്യ ടി-20 പരമ്പരയ്ക്കിറങ്ങിയത്. പരമ്പര 1-1 എന്ന നിലയിൽ സമനിലയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top