പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30ന് അവസാനിക്കും

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 30ന് അവസാനിക്കും. 2019 മാർച്ച് 19 ലെ പ്രത്യക്ഷ നികുതി ബോർഡിന്റെ വിജ്ഞാപനമനുസരിച്ച് സെപ്റ്റംബർ 30നു മുമ്പായി പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കണം. അല്ലാത്ത പക്ഷം ഒക്ടോബർ ഒന്നുമുതൽ പാൻ ഉപയോഗിക്കാനാവില്ല. ഇതോടൊപ്പം പാൻ കാർഡ് അസാധുവാകുകയും ചെയ്യും.
അസാധുവായ പെർമനെന്റ് അക്കൗണ്ട് നമ്പറിനെക്കുറിച്ച് സർക്കാർ നിലവിൽ വ്യക്തത വരുത്തിയിട്ടില്ല. 2017ലാണ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന നിയമം ആദ്യമായി കൊണ്ടു വരുന്നത്. എന്നാൽ പാൻ കാർഡ് ഉടമ മുൻപ് നടത്തിയ ഇടപാടുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ നിയമം പരിഷ്‌കരിച്ചിരുന്നു.
അതേസമയം, പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാുന്നതിനുള്ള കാലാവധി സെപ്റ്റംബറിൽ അവസാനിക്കാനിരിക്കെ സമയ പരിധി നീട്ടുന്നത് സംബന്ധിച്ച് അറിയിപ്പുകളൊന്നും തന്നെ സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here