Advertisement

ജെയ്‌ഷേ മുഹമ്മദിന്റെ പേരു മാറ്റിയ സാഹചര്യത്തിൽ ഭീകര സംഘടനയായി വിജ്ഞാപനം ചെയ്യാൻ കേന്ദ്രസർക്കാർ

September 24, 2019
Google News 0 minutes Read

ജെയ്‌ഷേ മുഹമ്മദിന്റെ പേരു മാറ്റിയ സാഹചര്യത്തിൽ ഭീകര സംഘടനയായി വിജ്ഞാപനം ചെയ്യാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. ഇക്കാര്യത്തിൽ രാജ്യന്തര മാധ്യമങ്ങൾ നൽകിയ വാർത്ത വസ്തുതാപരമാണെന്ന് റോ അടക്കമുള്ള രഹസ്യാന്വേഷണ എജൻസികൾ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

ജെയ്‌ഷേ മുഹമ്മദിന്റെ പേരുമാറിയ ഭീകര സംഘനയുടെ പ്രവർത്തനത്തെ കുറിച്ച് ഭീകര സംഘടനയായി പ്രഖ്യാപിക്കാനുള്ള നടപടികൾ പൂർത്തിയാൽ ഇക്കാര്യം അന്താരാഷ്ട്ര സമൂഹത്തെയും ഇന്ത്യ ഇക്കാര്യം അറിയിക്കും. അതേസമയം, ജെയ്‌ഷേ മുഹമ്മദിന്റെ പേര് മാറ്റം പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നിർദേശ പ്രകാരമാണെന്നാണ് സൂചന.

മജിലിസ് വുറസ ഇ ശുഹുദാ ജമ്മു വ കശ്മീർ എന്ന പേരിലാണ് ജെയ്‌ഷേ മുഹമ്മദ് രൂപാന്തരം പ്രാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. പാകിസ്താന്റെ ഭീകരപ്രവർത്തന നിലപാടുകൾക്കെതിരെ ലോകരാജ്യങ്ങൾ ഒരേ സ്വരത്തിൽ എതിർപ്പുമായി രംഗത്ത് വന്നതിനു തൊട്ടുപിന്നാലെയാണ് പാക് ജെയ്‌ഷെ മുഹമ്മദ് പേര് മാറ്റിയത്. ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ഇളയ സഹോദരൻ മുഫ്തി അബ്ദുൽ റൗഫിന്റെ മേൽ നോട്ടത്തിലാണ് ഇപ്പോൾ സംഘടനയുടെ പ്രവർത്തനം.

സംഘടനയുടെ പേര് മാറ്റം രഹസ്യാനവേഷണ എജൻസിയായ റോയും സ്ഥിതികരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജെയ്‌ഷേ മുഹമ്മദിന്റെ രൂപന്തരത്തെയും ഭീകരസംഘടനയായി വിജ്ഞാപനം ചെയ്യാൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചു. ഇക്കാര്യത്തിലെ നടപടികൾ പൂർത്തിയായ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പായി നൽകും. ബാലാകോട്ടിൽ മിന്നലാക്രമണത്തിലൂടെ തകർത്ത ജെയ്‌ഷെ ഭീകര ക്യാമ്പ് വീണ്ടും പ്രവർത്തിച്ചു തുടങ്ങിയതും സംഘടനയുടെ പേരുമാറ്റവും ആയി ബന്ധം ഉണ്ടെന്നാണ് കരസേനയുടെ വിലയിരുത്തൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here