മരട് ഫ്‌ളാറ്റ് പ്രശ്‌നം; ബിൽഡേഴ്‌സിനും ഉദ്യോഗസ്ഥർക്കുമെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഭവന സംരക്ഷണ സമിതി

മരട് ഫാറ്റുടമകളെ പറ്റിച്ച ബിൽഡേഴ്‌സിനും കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കുമെതിരെ സർക്കാർ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് മരട് ഭവന സംരക്ഷണ സമിതി. അതേ സമയം, നിയമം ലംഘിച്ച് നിർമാണം നടത്താൻ കൂട്ട് നിന്നത് കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റിയാണെന്നും നിയമം എല്ലാവർക്കും ഒരുപോലെ നടപ്പിലാക്കണം എന്നും ഫ്‌ളാറ്റ് ഉടമകൾ പറഞ്ഞു.
1991 മുതൽ 2019 ഫെബ്രുവരി 25 വരെ കേരളത്തിലെ തീരദേശ പഞ്ചായത്തുകളിലെ 200 മീറ്റർ ദൂരപരിധിക്കുള്ളിൽ നിർമിച്ചിട്ടുള്ള ചെറുതും വലുതുമായ നിർമാണങ്ങളെല്ലാം അനധികൃതമാണെന്ന് മരട് ഭവന സംരക്ഷണ സമിതി ആരോപിച്ചു. തീരദേശ നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങളുടെ പട്ടിക ഗവൺമെന്റ് തയ്യാറാക്കി സുപ്രിം കോടതിയിൽ സമർപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
നിയമം ലംഘിച്ച് നിർമിച്ച നിരവധി കെട്ടിടങ്ങൾ ഉണ്ട്. മരടിലെ തന്നെ പല കെട്ടിടങ്ങളും നിയമം ലംഘിച്ച് നിർമിച്ചതാണ്. നിയമം എല്ലാവർക്കും ഒരുപോലെ നടപ്പിലാക്കണം എന്നും മരട് ഫ്‌ളാറ്റ് ഉടമകൾ പറഞ്ഞു. നിയമം ലംഘിച്ച് നിർമാണം നടത്താൻ കൂട്ട് നിന്നത് കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റിയാണ്. ബിൽഡേഴ്‌സിനും കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കുമെതിരെ സർക്കാർ ക്രിമിനൽ കേസെടുക്കണമെന്നാണ് നിലവിലെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here