‘ബാങ്ക് മാനേജരല്ല, റിസർവ് ബാങ്ക് ഗവർണർ ആയാലും ഒടിപി പറയില്ല’; തട്ടിപ്പ് തടയാൻ കേരള പൊലീസ്

പണ ഇടപാടുമായി ബന്ധപ്പെട്ട ഒടിപി നമ്പർ ആരുമായും പങ്കുവയ്ക്കരുതെന്ന് വ്യക്തമാക്കി കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ട്രോൾ രൂപത്തിലാണ് പൊലീസ് നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

രാജ്യത്ത് വർധിച്ചു വരുന്ന ഓൺലൈൻ ബാങ്ക് തട്ടിപ്പുകൾക്ക് തടയിടുന്നതിന്റ ഭാഗമായാണ് കേരള പൊലീസിന്റെ ഈ നടപടി. സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ഇതിന് ലഭിച്ചിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലെ രംഗങ്ങൾ കോർത്തിണക്കിയാണ് ട്രോൾ തയ്യാറാക്കിയിരിക്കുന്നത്.

അതീവ സുരക്ഷാ ആവശ്യമുളള ഇടപാടുകൾക്ക് നൽകപ്പെടുന്നതായ ഒടിപി നമ്പർ യാതൊരു കാരണവശാലും മറ്റ് വ്യക്തികൾക്ക് നൽകരുതെന്ന് പൊലീസ് പറയുന്നു. ഉത്തരവാദിത്തപ്പെട്ട ആരും ഈ നമ്പർ നിങ്ങളോട് ചോദിക്കില്ലെന്നെന്നും എഫ്ബി പോസ്റ്റിൽ കേരള പൊലീസ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top