‘ജാക്ക് സ്പാരോയുമായി സാമ്യം’; സെയ്ഫ് അലിഖാന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററിനെതിരെ വിമർശനം
സെയ്ഫ് അലിഖാൻ നായകനാകുന്ന പുതിയ ചിത്രം ലാൽ കപ്താന്റെ പോസ്റ്ററിനെതിരെ വിമർശനം. ഹോളിവുഡ് ചിത്രം കരീബിയൻസ് ഓഫ് പൈറേറ്റ്‌സിലെ ജാക്ക് സ്പാരോ എന്ന കഥാപാത്രവുമായി സാമ്യം പുലർത്തുന്ന ലുക്കാണ് ചിത്രത്തിൽ സെയ്ഫിനെന്നാണ് പ്രധാന വിമർശനം.
ചിത്രം ഹോളിവുഡ് റീമേക്കാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
സെയ്ഫ് അലിഖാന്റെ ചിത്രത്തിലെ ലുക്ക് ജാക്ക്‌സ്പാരോ എന്ന കഥാപാത്രത്തിന്റെ ലുക്കുമായി വളരെ സാമ്യം പുലർത്തുന്നുണ്ട്. ഇതാണ് വിമർശനത്തിനിടയാക്കിയിരിക്കുന്നത്. അതേസമയം, ലാൽ കപ്താൻ പൈറേറ്റ്‌സ് ഓഫ് കരീബിയന്റെ റീമേക്കാണോ എന്ന ചോദ്യത്തിന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇതുവരെയും മറുപടി പറഞ്ഞിട്ടില്ല. ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ഒക്ടോബർ 18 ന് റിലീസ് ചെയ്യാനിരിക്കുന്ന ലാൽ കപ്താന്റെ സംവിധായകൻ നവദീപ് സിംഗ് ആണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here