സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങളുടെ പൂർണ ഉത്തരവാദിത്വം അക്കൗണ്ട് ഉടമയ്‌ക്കെന്ന് ട്രായിയുടെ മുന്നറിയിപ്പ്

സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകളോ വിവരങ്ങളോ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് യുഎഇ ട്രായിയുടെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുന്ന കാര്യങ്ങളുടെ പൂർണ ഉത്തരവാദി അക്കൗണ്ട് ഉടമക്കെന്ന് യുഎഇ ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു.

സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുന്ന കാര്യങ്ങളുടെ പൂർണ ഉത്തരവാദി അക്കൗണ്ട് ഉടമയായിരിക്കുമെന്ന് യുഎഇ ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി. അജ്ഞാതരുമായി സമൂഹമാധ്യമങ്ങളിൽ സൗഹൃദം സ്ഥാപിക്കുന്നത് അപകടം വരുത്തുമെന്നും മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന വാർത്തകൾക്കു നിയമപരമായ നടപടികൾ നേരിടേണ്ടി വരിക അക്കൗണ്ട് ഉടമകളായിരിക്കും. ഇത്തരം കാര്യങ്ങൾ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.

രാജ്യത്തെ ഐടി നിയമങ്ങൾ അറിയാതെ സമൂഹമാധ്യമങ്ങളിൽ ഇടപെടുന്നതു സുരക്ഷിതമല്ല. നിജസ്ഥിതി അറിയാതെ വാർത്തകളും ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുന്നവർക്കെതിരെ ഐടി നിയമ പ്രകാരം നടപടി സ്വീകരിക്കും. അപരിചിതരുമായുള്ള സൗഹൃദം വ്യക്തികളുടെ സ്വകാര്യത ചോരാൻ ഇടയാകുമെന്നു തിരിച്ചറിയണം. ചതിക്കപ്പെടാനുള്ള സാധ്യത കൂടുതലുമാണ്. അതുകൊണ്ട് ഇത്തരക്കാരെ അവഗണിക്കണം. സ്മാർട് ഫോണിലെ സ്വകാര്യ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടാനുള്ള പഴുതുകൾ അടക്കണമെന്നും അധികൃതർ നിർദേശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top