Advertisement

മുക്കുറ്റിയെ ആദരിച്ച് മുക്കുറ്റി സംഗമം

September 25, 2019
Google News 0 minutes Read

സെപ്തംബർ 27 ലോകവിനോദസഞ്ചാരദിനത്തിൽ ദശപുഷ്പങ്ങളിലൊന്നായ മുക്കുറ്റിയെ ആദരിക്കുന്നു. 3 ദിവസത്തെ മുക്കുറ്റി സംഗമം ടൂറിസ്റ്റ് ഡസ്‌കിന്റെ നേതൃത്വത്തിൽ  എറണാകുളം ബോട്ട് ജെട്ടി സ്‌ക്വയറിൽ നടക്കും.

കേരളത്തിന്റെ ഹരിത സമൃദ്ധിയിൽ പ്രധാനപങ്ക് വഹിക്കുന്ന തദ്ദേശീയ പുഷ്പങ്ങളുടെ അന്യവത്കരണം തടയലാണ് ലക്ഷ്യം. നഗരത്തിലെ വീട്ടമ്മമാർ മുളഭരണിയിൽ മുക്കുറ്റി നട്ടു വളർത്തി അവിടെ പ്രദർശനത്തിനെത്തിക്കും.

ഔഷധ അലങ്കാരസസ്യങ്ങളിൽ ഐശ്വര്യ റാണിയെന്നറിയപ്പെടുന്ന മുക്കുറ്റിയെ കണികണ്ടു ഉണരാൻ വീടുകളിലും ഫ്‌ളാറ്റുകളിലും മുക്കുറ്റി നട്ടു വളർത്താം. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും മോടിക്കും മുക്കുറ്റി ഉപയോഗിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here