സലായ്ക്ക് ചെയ്ത വോട്ട് മെസിക്ക് മറിഞ്ഞു; ഫിഫ പുരസ്കാരങ്ങൾ സുതാര്യമല്ലെന്ന ആരോപണവുമായി സുഡാൻ പരിശീലകൻ

ഫിഫ പുരസ്കാരങ്ങൾ അർഹതപ്പെട്ടവർക്കല്ല നൽകിയതെന്ന ആരോപണവുമായി സുഡാൻ പരിശീലകൻ സിദ്രാവ്കോ ലൂഗാരിസിച്. താൻ മൊഹമ്മദ് സലയ്ക്ക് ചെയ്ത വോട്ട് മെസിക്ക് മറിഞ്ഞുവെന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. ഫോക്സ് സ്പോർട്സ് ആണ് വാർത്ത പുറത്തു വിട്ടത്.

സലായ്ക്ക് ചെയ്ത വോട്ട് മെസിക്ക് മറിഞ്ഞതിനെ സാധൂകരിക്കുന്ന ചിത്രവും ലൂഗാരിസിച് പുറത്തുവിട്ടിട്ടുണ്ട്.

ഇദ്ദേഹത്തോടൊപ്പം ഈജിപ്ഷ്യൻ ദേശീയ താരം അഹ്മദ് എൽ മൊഹമദിയും ആരോപണവുമായി രംഗത്തു വന്നു. താൻ മൊഹമ്മദ് സലയ്ക്ക് ചെയ്ത വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. ഈജിപ്തിൻ്റെ ഒളിമ്പിക് കോച്ച് ഷോക്കി ഗരീബും സമാന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേ സമയം, മിലാനിലെ അവസാന പട്ടികയിൽ ഇടം നേടാൻ ലിവർപൂളിൻ്റെ ഈജിപ്ഷ്യൻ സ്ട്രൈക്കർ മൊഹമ്മദ് സലയ്ക്ക് സാധിച്ചിരുന്നില്ല. ലിവർപൂളിൻ്റെ ഹോളണ്ട് പ്രതിരോധ താരം വിർജിൽ വാൻ ഡൈക്ക്, യുവൻ്റസിൻ്റെ പോർച്ചുഗീസ് സ്ട്രൈക്കർ ക്രിസ്ത്യാനോ റൊണാൾഡോ, ബാഴ്സലോണയുടെ അർജൻ്റീന മിഡ് ഫീൽഡർ ലയണൽ മെസി എന്നിവരാണ് അവസാന ലിസ്റ്റിലെത്തിയത്. മെസിയാണ് അവാർഡ് നേടിയത്. ആറാം തവണ പുരസ്കാരം കരസ്ഥമാക്കിയ മെസി അങ്ങനെയും ചരിത്രം കുറിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top