അടുത്ത ദിവസങ്ങളിൽ അവർ തന്നെയും കൊലപ്പെടുത്തുമെന്ന് ബുലന്ത്ഷഹറിൽ കൊല്ലപ്പെട്ട ഓഫീസറിന്റെ ഭാര്യ

അടുത്ത ദിവസങ്ങളിൽ അവർ തന്നെയും കൊലപ്പെടുത്തുമെന്ന് ഭയക്കുന്നതായി ബുലന്ത്ഷഹറിൽ കൊല്ലപ്പെട്ട ഓഫീസർ സുബോധ് കുമാർ സിംഗിന്റെ ഭാര്യ രജനി സിംഗ്.
‘നിയമവ്യവസ്ഥയിൽ അസ്വസ്ഥയാണ്, പ്രതികൾ ജാമ്യത്തിലിറങ്ങിയിരിക്കുന്നു. കുറച്ച് ദിവസങ്ങളായി അവർ എന്നെയും കൊലപ്പെടുത്തുമെന്നു ഞാൻ ഭയപ്പെടുത്തുന്നു. ഇതിനെപ്പറ്റി ആരോടാണ് പരാതിപ്പെടുക? ആരാണ് പരാതി കേൾക്കാനുള്ളത്?’ അവർ ചോദിക്കുന്നു.

പശുവിന്റെ പേരിലുണ്ടായ ആക്രമണത്തിന്റെ പേരിൽ 400 ൽ അധികം പേർ ചേർന്നാണ് ഇൻസ്‌പെക്ടർ സുബോധ് കുമാർ സിംഗിനെ കൊലപ്പെടുത്തിയത്. കേസിലെ ആറ് പ്രതികളെ നേരത്തെ സെഷൻസ് കോടതി വെറുതെ വിട്ടിരുന്നു.

പുറത്തിറങ്ങിയ പ്രതികൾക്ക് വൻ സ്വീകരണമാണ് ബജ്രംഗ് ദൾ പ്രവർത്തകർ നൽകിയത്. സംഭവം വൻ വിവാദത്തിനിടയാക്കിയിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ബുലന്ദ് ഷഹറിലെ വനമേഖലയിൽ പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് കലാപമുണ്ടായത്. കലാപത്തിനിടെയാണ് പോലീസ് ഓഫീസറായ സുബോധ് കുമാർ സിംഗ് കൊല്ലപ്പെട്ടത്.
തട്ടിക്കൊണ്ട് പോയ കാറിൽ കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം. പശുവിനെ കടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സിംഗ് പിടികൂടിയിരുന്നു. ക്രൂരമായാണ് പ്രതികൾ കൊലപാതകം നടത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top