‘വന്നത് സിക്‌സറടിക്കാൻ, ഡക്കായി’;യുഡിഎഫിനെ പരിഹസിച്ച് മന്ത്രി എം എം മണി

പാലാ ഉപതെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ യുഡിഎഫിനെ പരിഹസിച്ച് മന്ത്രി എം എം മണി. സിക്‌സറടിക്കാൻ വന്നതാണെന്നും എന്നാൽ യുഡിഎഫിന്റെ ‘മെക്ക’യിൽ തന്നെ ഡക്കായെന്നും മണി ഫേസ്ബുക്കിൽ കുറിച്ചു.
എൽഡിഎഫാണ് ശരിയെന്ന് പറഞ്ഞ മന്ത്രി, ജനഹൃദയങ്ങളിൽ നിന്ന് പിന്തുണ ഉറപ്പിച്ച് ഇടതുപക്ഷ സർക്കാർ മുന്നോട്ട് തന്നെയാണെന്നും പറഞ്ഞു. മാണി സി കാപ്പനെ വിജയിപ്പിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു.
പാലാ ഉപതെരഞ്ഞെടുപ്പിൽ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫിന്റെ മാണി സി കാപ്പൻ വിജയിച്ചത്. 1965 മുതൽ കെ എം മാണിയെ പിന്തുണച്ച മണ്ഡലം ഇത്തവണ എൽഡിഎഫിനൊപ്പം നിന്നു. മാണി സി കാപ്പന് 54,137 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് 51,194 വോട്ടുകൾ ലഭിച്ചപ്പോൾ എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിക്ക് 18,044 വോട്ടുകളാണ് നേടാനായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here