പാലാ ഉപതെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകളിൽ മാണി സി കാപ്പൻ മുന്നിൽ

പാലയിൽ രാമപുരത്തെ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ എൽഡിഎഫിന്റെ മാണി സി കാപ്പൻ മുന്നിൽ. മാണി സി കാപ്പന് 364 വോട്ടുകളാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. 182 വോട്ടുകൾക്കാണ് മാണി സി കാപ്പൻ മുന്നിട്ടിരിക്കുന്നത്. യുഡിഎഫിന് 180 വോട്ടുകൾ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ബിജെപിയുടെ എൻ ഹരിക്ക് 71.

എൽഡിഎഫ്- 364
യുഡിഎഫ്- 180
ബിജെപി-71

എൽഡിഎഫിന്റെ മാണി സി കാപ്പന് ആറ് വോട്ടുകളാണ് സർവീസ് വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ ലഭിച്ചിരിക്കുന്നത്. യുഡിഎഫിന്റെ ജോസ് ടോം പുലിക്കുന്നേലിന് ഒരു വോട്ട് പോലും ലഭിച്ചില്ല.

പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top