മാണി സി കാപ്പൻ ചരിത്ര വിജയത്തിലേക്ക്; 4458 വോട്ടുകൾക്ക് മുന്നിൽ

പാലായിലെ ഇടതു പക്ഷ സ്ഥാനാർത്ഥി മാണി സി കാപ്പന്റെ ലീഡ് 4458 അയി ഉയർന്നു. വോട്ടെണ്ണിയ ഒൻപത് പഞ്ചായത്തുകളിലും മാണി സി കാപ്പൻ ലീഡ് നില തുടരുന്നു.

കോൺഗ്രസ്സിനു സമഗ്രാധിപത്യമുള്ള പാലാ നഗരസഭയിലെയും മുത്തോലി പഞ്ചായത്തിലെയും മീനച്ചിലേയും വോട്ടാണ്. ഇതിൽ ആദ്യം എണ്ണി തുടങ്ങുന്നത് പാലാ നഗര സഭയിലെയും മീനച്ചിലെയും വോട്ടുകളാണ്. കെഎം മാണിയ്ക്ക് ശേഷം പാലാ നിയമ സഭയിൽ എന്ത് മാറ്റമാണ് സംഭവിക്കുന്നതെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. മാണി സി കാപ്പന്റെ വിജയത്തിനു കാരണം കോൺഗ്രസ് പാലം വലിച്ചതാണോ എന്ന സംശയമാണ് നേതാക്കൾക്കിടയിൽ നിന്ന് ഉയരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top