കുമ്മനം വട്ടിയൂർക്കാവിൽ മത്സരിക്കും; കോന്നിയിൽ കെ സുരേന്ദ്രനും മത്സരിക്കാൻ സാധ്യത

നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളായി കുമ്മനം രാജശേഖരനും കെ.സുരേന്ദ്രനും മത്സരിക്കും. കുമ്മനം വട്ടിയൂർക്കാവിൽ മത്സരിക്കുന്നതിന് ആർഎസ്എസിന്റെ അനുമതി ലഭിച്ചു. കോന്നിയിൽ മത്സരിക്കാൻ കെ.സുരേന്ദ്രനോട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെ ഡൽഹിയിൽ ഉണ്ടാകും.

നേരത്തെ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന് കുമ്മനം രാജശേഖരൻ പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ കുമ്മനത്തിന്റെ ഈ നിലപാട് കോർ കമ്മിറ്റി യോഗം തള്ളി.

Read Also : ‘രാമപുരത്ത് ബിജെപി വോട്ട് മറിച്ചു’ : ജോസ് ടോം പുലിക്കുന്നേൽ

വട്ടിയൂർക്കാവിൽ മേയർ വികെ പ്രശാന്തിനെ എൽഡിഎഫും മുൻഎംഎൽഎ വികെ മോഹൻ കുമാറിനെ യുഡിഎഫും രംഗത്ത് ഇറക്കിയപ്പോൾ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ രംഗത്ത് ഇറക്കണമെന്ന് ബിജെപിയും ആർഎസ്എസും തീരുമാനിക്കുകയായിരുന്നു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വലിയ തോൽവിയാണ് കുമ്മനം നേരിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top