‘രാമപുരത്ത് ബിജെപി വോട്ട് മറിച്ചു’ : ജോസ് ടോം പുലിക്കുന്നേൽ

രാമപുരത്ത് ബിജെപി വോട്ട് മറിച്ചുവെന്ന് പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ. യുഡിഎഫിനെ തുണച്ചിരുന്ന പാലാ മണ്ഡലത്തിൽ നിന്നും കനത്ത തിരിച്ചടിയാണ് നിലവിൽ പാർട്ടിക്ക് ലഭിച്ചിരിക്കുന്നത്. രാമപുരം,കടനാട് എന്നീ യുഡിഎഫ് കോട്ടകളെല്ലാം തകർത്ത് എൽഡിഎഫ് വമ്പിച്ച മുന്നേറ്റമാണ് കാഴ്ച്ചവയ്ക്കുന്നത്.

ആദ്യ റൗണ്ടിൽ 156 വോട്ടിന്റെ ലീഡ് നേടിയ മാണി സി കാപ്പൻ രണ്ടാം റൗണ്ടിലേക്ക് കടന്നപ്പോൾ 500 ൽ അധികം വോട്ടുകളുടെ ലീഡുകൾക്ക് മുന്നിലായി. ഈ സംഖ്യയാണ് മൂന്നാം റൗണ്ടിൽ രണ്ടായിരത്തിലധികം ലീഡാക്കി ഉയർത്തിയിരിക്കുന്നത്.

Read Also : പാല ഇടത്തേക്ക്; എൽഡിഎഫ് ലീഡ് 2000 കടന്നു

പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ സമമായി നിന്ന ൽെഡിഎഫ്-യുഡിഎഫ് വോട്ടുകൾ ഇവിഎം എണ്ണി തുടങ്ങിയപ്പോൾ മാറി മറിയുകയായിരുന്നു. രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്. ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ ഉള്ളത് രാമപുരത്താണ്. അതുകൊണ്ട് തന്നെ പാലയുടെ തലവിധി എന്താകുമെന്ന് രാമപുരത്തെ വോട്ടെണ്ണൽ കഴിയുന്നതോടെ മനസ്സിലായി. യുഡിഎഫിനെ തൂത്തെറിഞ്ഞ് എൽഡിഎഫ് മുന്നേറുന്ന കാഴ്ച്ചയ്ക്കാണ് പിന്നീട് പാല സാക്ഷ്യം വഹിച്ചത്. യുഡിഎഫ് കോട്ടകളെന്ന് പറയപ്പെടുന്ന രാമപുരം, കടനാട് എന്നീ പ്രദേശങ്ങളിൽ കനത്ത തിരിച്ചടിയാണ് പാർട്ടിക്ക് ലഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top