പാല ഇടത്തേക്ക്; എൽഡിഎഫ് ലീഡ് 2000 കടന്നു

പാല ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ വരുമ്പോൾ പാല ഇടത്തേക്ക് ചായുന്ന ചിത്രമാണ് പുറത്തുവരുന്നത്. എൽഡിഎഫിന്റെ ലീഡ് 2000 കടന്നു.
യുഡിഎഫിന്റെ ജോസ് ടോം പുലിക്കുന്നേലിന് 10296 വോട്ടും, എൽഡിഎഫിന്റെ മാണി സി കാപ്പന് 12540 വോട്ടും, ബിജെപിയുടെ എൻ ഹരിക്ക് 4050 വോട്ടുമാണ് ലഭിച്ചിരിക്കുന്നത്.

നിലവിലെ ലീഡ് നില –

യുഡിഎഫ്- 10296
എൽഡിഎഫ്- 12540
ബിജെപി- 4050

പാലയിൽ കനത്ത തിരിച്ചടിയാണ് യുഡിഎഫിന് ഉണ്ടായിരിക്കുന്നത്. ആദ്യ രണ്ട് റൗണ്ടുകളിലും വ്യക്തമായ ലീഡ് നിലനിർത്തിയ മാണി സി കാപ്പന് വൻ മുന്നേറ്റമാണ് പിന്നീടുള്ള റൗണ്ടിൽ ഉണ്ടായത്. രണ്ടിയരത്തിലധികം വോട്ടിന്റെ ലീഡാണ് മാണി സി കാപ്പന് ലഭിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top