Advertisement

ക്ഷേത്രങ്ങളിൽ പക്ഷി-മൃഗാദികളെ ബലികൊടുക്കരുത്: ത്രിപുര ഹൈക്കോടതി

September 28, 2019
Google News 1 minute Read

ക്ഷേത്രങ്ങളിൽ പക്ഷി-മൃഗാദികളെ ബലികൊടുക്കുന്നത് നിരോധിച്ച് ത്രിപുര ഹൈക്കോടതി. ഇന്നലെയാണ് ഹൈകോടതി അതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശം മൃഗങ്ങൾക്കും പക്ഷികൾക്കും നൽകണമെന്നും ഹൈകോടതി.
മൃഗങ്ങൾക്കും പക്ഷികൾക്കും പ്രാഥമിക അവകാശങ്ങൾ ഉണ്ടെന്നും അവ സംരക്ഷിക്കപ്പെടണമെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. ചീഫ് ജസ്റ്റിസ് സഞ്ജയ് കരോളും ജസ്റ്റിസ് അരിൻദാം ലോധും അടങ്ങിയ ബഞ്ചാണ് ഉത്തരവിറക്കിയത്.മനുഷ്യർ മ്യഗങ്ങളുടെയും പക്ഷികളുടെയു പ്രാഥമിക അവകാശങ്ങളെ ബഹുമാനിക്കണം എന്നും ഹൈകോടതി പറഞ്ഞു.

ആരാധനക്കായി മൃഗങ്ങളെയും പക്ഷികളെയും ബലികൊടുക്കുന്നതിന് മതത്തിൽ പ്രധാന്യമില്ലെങ്കിൽ അതും ആർട്ടിക്കിൾ 21 ന്റെ ലംഘനമാണ്.

മൃഗങ്ങളെ ബലിയർപ്പിക്കുന്നതിനെതിരെ വിരമിച്ച ജുഡീഷ്യൽ ഓഫീസർ സുഭാഷ് ഭട്ടാചാർജി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലായിരുന്നു ത്രിപുര ഹൈക്കോടതിയുടെ സുപ്രധാന വിധി.മാതാ ത്രിപുരേശ്വരി ദേവി ക്ഷേത്രം, ചതുർ ദാസ് ദേവത ക്ഷേത്രം എന്നിവിടങ്ങളിൽ നടത്തുന്ന മൃഗബലികളെ എതിർത്തായിരുന്നു ഹർജി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മാതാ ത്രിപുരേശ്വരി ദേവി ക്ഷേത്രത്തിൽ എല്ലാ ദിവസവും ഒരു ആടിനെ ബലിയർപ്പിക്കുന്നുണ്ടെന്നും പ്രത്യേക അവസരങ്ങളിൽ നിരവധി മൃഗങ്ങളെ ബലിയർപ്പിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here