ഫ്ലവേഴ്സ് കുടുംബം ഗാന്ധിഭവനിൽ; ‘അമ്മ മഴക്കാറ്’ വൈകുന്നേരം മൂന്നു മുതൽ

പത്തനാപുരത്തെ ഗാന്ധിഭവൻ വൃദ്ധസദനത്തിൽ ഇന്ന് ഫ്ലവേഴ്സ് കുടുംബം ഒത്തു ചേരും. സ്നേഹത്തിൻ്റെ ഉദാത്ത സന്ദേശമുയർത്തി ഇവർക്കൊപ്പം ചില സിനിമാ പ്രവർത്തകരും പങ്കെടുക്കും. അമ്മ മഴക്കാറ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി വൈകുന്നേരം മൂന്നു മുതൽ ഫ്ലവേഴ്സ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും.

ആയിരത്തിൽപരം അംഗങ്ങളുള്ള ഗാന്ധിഭവനിൽ ഉപ്പും മുളകും ടീം, ടോപ്പ് സിംഗർ ടീം, കോമഡി ഉത്സവം ടീം തുടങ്ങിയവർ സമയം ചെലവഴിക്കും. അന്തേവാസികളോടൊപ്പം ആടിയും പാടിയും തമാശകൾ പങ്കിട്ടും ഒരു ദിവസം ധന്യമാക്കുകയെന്നാണ് ഇവരുടെ ലക്ഷ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top