ഗർഭധാരണം കൂടുതൽ ഊർജവും ഏകാഗ്രതയും തരുന്ന ഒന്നാണ്; ജലപ്രസവത്തിനായി കൽക്കി കൊച്‌ലിൻ ഗോവയിലേക്ക്

താൻ ഗർഭിണിയാണെന്ന വെളിപ്പെടുത്തലിലൂടെ വാർത്തകളിൽ നിറയുകയാണ് നടി കൽക്കി കൊച്‌ലിൻ. രണ്ട് വർഷത്തിലധികമായി ഇസ്രായേലി പിയാനിസ്റ്റായ ഗയ് ഹേഷ്ബർഗുമായി പ്രണയത്തിലാണ് താരം.

ഒരു പ്രമുഖ മാധ്യമത്തിനു നൽകി. അഭിമുഖത്തിലാണ് കൽക്കി ഗർഭിണിയാണെന്ന വിവരം വെളിപ്പെടുത്തിയത്. ഗർഭാവസ്ഥയെ കുറിച്ച് വാചാലയായ താരം. ഗർഭധാരണം തന്റെ വ്യക്തി ജീവിതത്തെ നല്ല രീതിയിൽ സ്വീധിനിച്ചുവെന്നും അതുകൊണ്ട് തന്നെ ജോലിയെ താനിപ്പോൾ ഒരു മത്സരമായല്ല കാണുന്നതെന്നും തന്നെ തന്നെ പരിപാലിക്കാനുള്ള ഒന്നായാണ് ഗർഭാവസ്ഥയെ കാണുന്നതെന്നും കൽക്കി പറഞ്ഞു. മാത്രമല്ല, കൂടുതൽ ഊർജവും ഏകാഗ്രതയും പകർന്നു നൽകുന്നുണ്ട്.

ഗർഭാവസ്ഥയെക്കുറിച്ച് വാചാലയായ താരം തന്റെ കുഞ്ഞിന് എല്ലാവിധവുമുള്ള സ്വാതന്ത്യവും കൊടുക്കുമെന്നും ലിംഗഭേദത്തിന് അതീതമായ മുന്നേറ്റത്തിന്റെ ഭാഗമായി കുട്ടിക്ക്
പേര് ഇടുമ്പോൾ അത് ലിംഗം തിരിച്ചറിയപ്പെടാനാവാത്തത് ആയിരിക്കുമെന്നും കൽക്കി പറഞ്ഞു.

മാത്രമല്ല, ജല പ്രസവമാണ് താൻ ഇഷ്ടപ്പെടുന്നത്. അതിനായി ഗോവയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നതായും താരം വെളിപ്പെടുത്തി. മുൻപ് അനുരാഗ് കശ്യപിനെ വിവാഹം കഴിച്ച കൽക്കി 2015 ൽ ബന്ധം വേർപ്പെടുത്തിയിരുന്നു. അജിത്തിന്റെ പുതിയ ചിത്രം നേർകൊണ്ട പാർവൈയിൽ കൽക്കി ഒരു അതിഥി വേഷം കൈകാര്യം ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top