പ്രീസീസൺ: ബ്ലാസ്റ്റേഴ്സിന് രണ്ട് മത്സരങ്ങൾ ബാക്കി; ഹൈദരബാദ് എഫ്സിക്കെതിരെ കളിക്കും

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഐഎസ്എൽ സീസണിനു മുന്നോടിയായുള്ള പ്രീസീസൺ പോരാട്ടങ്ങളിൽ രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ടെന്ന് റിപ്പോർട്ട്. കേരളത്തിൻ്റെ സന്തോഷ് ട്രോഫി ടീമിനെതിരെയും പുതിയ ഐഎസ്എൽ ക്ലബ് ഹൈദരാബാദ് എഫ്സിക്കെതിരെയും ബ്ലാസ്റ്റേഴ്സ് പ്രീസൺ മത്സരങ്ങൾ കളിക്കും.
സന്തോഷ് ട്രോഫി ടീമിനെതിരെ ഒക്ടോബർ മൂന്നിന് കളിക്കുമെന്നാണ് വിവരം. മത്സരങ്ങളിലൊന്നും കാണികൾക്ക് പ്രവേശനം ഉണ്ടാവില്ല.
നേരത്തെ, കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഐലീഗ് ക്ലബായ റിയൽ കശ്മീർ കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തിയിരുന്നു. ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ നേടിയ റിയൽ കശ്മീർ ലീഡ് നിലനിർത്തി ജയം പിടിക്കുകയായിരുന്നു. ആദ്യത്തെ പ്രീസീസൺ മത്സരത്തിൽ സൗത്ത് യുണൈറ്റഡ് എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നു.
നേരത്തെ യുഎഇയിൽ നടന്ന പ്രീ സീസൺ ടൂർ പാതിവഴിയിൽ ഉപേക്ഷിച്ച് ബ്ലാസ്റ്റേഴ്സ് മടങ്ങിയിരുന്നു. സംഘാടകരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ഉപേക്ഷിച്ചത്. മിച്ചി സ്‌പോര്‍ട്‌സുമായി സഹകരിച്ചാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീസീസണ്‍ ഒരുക്കിയിരിക്കുന്നത്. മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള ജോലികളെല്ലാം ഇവരാണ് ചെയ്യുന്നത്. ഇവർ പറഞ്ഞ വാക്കു പാലിച്ചില്ലെന്നും സംഘാടകർ നന്നായി പരിഗണിച്ചില്ലെന്നും ബ്ലാസ്റ്റേഴ്സ് പുറത്തുവിട്ട അറിയിപ്പിൽ സൂചിപ്പിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here