പിറവം പള്ളിയിൽ പ്രാർത്ഥന നടത്തി ഓർത്തഡോക്‌സ് സഭ; നടു റോഡിൽ കുർബാനയുമായി യാക്കോബായ പക്ഷം

ഓർത്തഡോക്‌സ് വിശ്വാസികൾക്ക് ആരാധന അർപ്പിക്കുന്നതിനായി പിറവം സെന്റ് മേരീസ് വലിയ പള്ളി രാവിലെ ആറ് മണിക്ക് തുറന്നു. ഓർത്തഡോക്‌സ് വിഭാഗത്തിന് ആരാധന അർപ്പിക്കാനായി ഏഴരയ്ക്കായിരുന്നു സമയം അനുവദിച്ചത്. അതേസമയം, യാക്കോബായ വിഭാഗം നടു റോഡിൽ കുർബാന നടത്തി പ്രതിഷേധിച്ചു.

സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഘർഷാവസ്ഥ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സ്ഥലത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. സുപ്രിംകോടതി വിധി പാലിക്കണമെന്നും യാക്കോബായ സഭയുടേതായ ചിഹ്നങ്ങളും മറ്റും പള്ളിയിലുണ്ടെങ്കിൽ അത് നശിപ്പിക്കരുതെന്നും പൊലീസ് ഓർത്തഡോക്‌സ് വിഭാഗങ്ങൾക്ക് നിർദേശം നൽകിയിരുന്നു.

കഴിഞ്ഞ ദിവസം ഓർത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പള്ളി എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു നടപടി. ഹൈക്കോടതി നിർദേശ പ്രകാരം പള്ളി ഓർത്തഡോക്സ് സഭാംഗങ്ങൾക്ക് വിട്ടുകൊടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. പിറവം പള്ളി കേസിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ കളക്ടർക്കായിരിക്കും പള്ളിയുടെ പൂർണ നിയന്ത്രണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top