‘എന്റെ മകനും ഞാനും’; കുഞ്ഞ് ആൻഡ്രിയാസിന് മുലയൂട്ടുന്ന ചിത്രം പങ്കുവെച്ച് എമി ജാക്‌സൺ

‘എന്റെ മകനും ഞാനും’ എന്ന തലക്കെട്ടോടെയാണ് നടി എമി ജാക്‌സൺ തന്റെ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് എമിയ്ക്ക് കുഞ്ഞ് പിറന്ന വാർത്ത പുറത്ത് വരുന്നത. ഗർഭണിയായിരിക്കെ ധാരാളം ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരുന്ന താരം. കുഞ്ഞുമായുള്ള ദിവസങ്ങൾ ആഘോഷിക്കുകയാണ്. എന്തായാലും കുഞ്ഞ് ആൻഡ്രിയാസിനെ സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഫോട്ടോയ്‌ക്കൊപ്പം താനും ബോർ അടിപ്പിക്കുന്ന മമ്മിയായി മറിക്കൊണ്ടിരിക്കുന്നു എന്ന് കുറിക്കുവാനും താരം മറന്നില്ല.

എന്നാൽ, ചിത്രത്തിനു താഴെ ബോറടിപ്പിക്കുന്നതായി ഒന്നുമില്ലല്ലോ എന്നു ബ്രിട്ടീഷ് മോഡലും എമിയുടെ സുഹൃത്തുമായ റോക്‌സി ഹോർണർ ചോദിക്കുന്നുണ്ട്. എമിയുടെ പ്രതിശ്രുത വരൻ ജോർജ് പനയോട്ടിനുമായുള്ള വിവാഹം നിശ്ചയിക്കുന്നതിനു ദിവസങ്ങൾ മുൻപാണ്  താൻ അമ്മയാകുന്നു എന്ന വാർത്ത താരം ആരാധകരെ അറിയിക്കുന്നത്.പിന്നീട് ഗർഭാസ്ഥയുടെ ഓരോഘട്ടങ്ങളും താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ലണ്ടനിൽ താമസമാക്കിയ താരം ശങ്കർ സംവിധാനം ചെയ്ത 2.0ലാണ് അവസാനം അഭിനയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top