അതിർത്തിയിൽ ജീവൻ നൽകിയവർക്കുള്ള മോദിയുടെ ആദരവ്; ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയിൽ അമിത് ഷാ

ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പുതിയ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിർത്തിയിൽ രാജ്യത്തിനായി ജീവൻ നൽകിയ സൈനികരോടുള്ള ആദരവായാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ് നടപടിയെന്നും അമിത് ഷാ പറഞ്ഞു. അഹമ്മദാബാദിൽ ദ്രുത കർമ്മ സേന സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അമിത് ഷാ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

രാജ്യത്തെ സംരക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടമായ ജവാൻമാർക്കുമുള്ള ഏറ്റവും അനുയോജ്യമായ ആദരവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയത്. ഇനിയൊരു സൈനികനും ഈ മണ്ണിൽ രക്തസാക്ഷി ആവാതിരിക്കാൻ വേണ്ടിയാണ് അത്തരത്തിലൊരു നടപടിയുണ്ടായതെന്നും അമിത് ഷാ പറഞ്ഞു.

മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതാവും ആദ്യം ചെയ്യുകയെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകിയിരുന്നു. രാജ്യത്തിന് വേണ്ടി തങ്ങൾ അത് ചെയ്തു. ഇതോടെ കശ്മീർ വികസനത്തിന്റെ പാതയിലേക്ക് നീങ്ങുകയാണെന്നും അമിത് ഷാ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top