ജേക്കബ് തോമസിന് വീണ്ടും നിയമനം

സസ്‌പെൻഷനിലായിരുന്ന മുൻ ഡിജിപി ജേക്കബ് തോമസിന് വീണ്ടും നിയമനം. സ്റ്റീൽ ആന്റ് മെറ്റൽ ഇൻഡസ്ട്രീസ് കോർപ്പറേഷൻ എംഡിയാക്കാനാണ് ശുപാർശ. ഇദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കണമെന്ന് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.

സംസ്ഥാന സർക്കാർ മൂന്നുവട്ടം സസ്‌പെൻഡ് ചെയ്ത ഡിജിപി. ജേക്കബ് തോമസിനെ അടിയന്തരമായി സർവീസിൽ തിരിച്ചെടുക്കാൻ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ജൂലായിൽ ഉത്തരവിട്ടിരുന്നു. ട്രിബ്യൂണൽ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സർക്കാരിന് കത്തുനൽകുകയും ചെയ്തിരുന്നു. ചീഫ് സെക്രട്ടറിക്കും പൊതുഭരണവകുപ്പിനുമാണ് കത്തുനൽകിയത്. എന്നാൽ ട്രിബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടും അദ്ദേഹത്തിന്റെ നിയമനം വൈകുകയായിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More