ഡിവില്ല്യേഴ്സ് ബിഗ് ബാഷ് ലീഗിൽ; വമ്പൻ സൈനിംഗുമായി ബ്രിസ്ബേൻ ഹീറ്റ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ല്യേഴ്സിനെ ടീമിലെത്തിച്ച് ബ്രിസ്ബേൻ ഹീറ്റ്. വരുന്ന സീസണിൻ്റെ രണ്ടാം പാദത്തിലാണ് എബി ബിഗ് ബാഷ് ടീമിനൊപ്പം ചേരുന്നത്. ഇക്കാര്യം ബ്രിസ്ബേൻ ഹീറ്റ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
അടുത്തിടെ സമാപിച്ച വിറ്റാലിറ്റി ബ്ലാസ്റ്റ് ടി-20 ടൂർണമെൻ്റിൽ എട്ട് അർദ്ധസെഞ്ചുറികളോടെ മിന്നുന്ന ഫോമിലായിരുന്നു എബി. ബ്രിസ്ബേൻ പരിശീലകൻ ഡാരൻ ലേമാൻ എബിയെ സൈൻ ചെയ്തതിലുള്ള സന്തോഷം പങ്കു വെച്ചു.
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് എബി ഡിവില്ല്യേഴ്സ്. 35കാരനായ എബിയുടെ അപ്രതീക്ഷിത വിരമിക്കൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ടി-20 ലീഗുകളിൽ കളിക്കാനായാണ് താൻ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here